Monday, August 4, 2008

ഒരാള്‍ കൂടെ! ( കവിത )

ഇന്നിതാ ഈ വേലിക്കെട്ടില്‍ കായ്‌ നിറഞ്ഞ പൊന്‍ മരം
കായയുണ്ട്‌ വേണ്ടുവോളം ; തിന്നുവാനായ്‌ ഇല്ലപോല്‍ .

കൂടൊരുക്കും പക്ഷികള്‍ തന്‍ ചിറകുകള്‍ അരിഞ്ഞുവോ?
പക്ഷികള്‍ തന്‍ ഭാരം താങ്ങാതീ മരം ചായുന്നുവൊ?

പക്ഷികള്‍ക്കു ചിറകു നല്‍കാന്‍ കായ്കളുണ്ടായിരം ...
ഇന്നത്തേക്കു നല്‍കുവാനായ്‌ കായയൊന്നുമില്ല പോല്‍ ..

മഴ നനഞ്ഞു വളര്‍ന്നൊരീ പൊന്‍ മരം തളര്‍ന്നു പോയ്‌
മഴയുമില്ല, കാറ്റുമില്ല, ഇല്ല ചില്ലകളില്‍ ലഹരിയും

ഇന്നലെകള്‍ ഇലകള്‍ വീശി കുളിരണിഞ്ഞ നാളുകള്‍
ഇന്നിലകള്‍ ശിലകളായി അഭിവാദ്യങ്ങല്‍ നല്‍കീടണം.

ചിതലരിച്ചു പോവും മുന്‍പു ചിറകുകള്‍ വിരിക്കണം
ചിറകുകള്‍ വിരിച്ചു കൊണ്ടു വാനിലാകെ പാറണം

തീ വെയിലില്‍ വാടും മുന്‍പു മഴയില്‍ നീരാടണം
ഇലകള്‍ വീശി കുളിരണിഞ്ഞു ജീവിതം ജീവിക്കണം.

Tuesday, January 1, 2008

മൂന്ന് പൂക്കള്‍! പേരു പറയാമോ?

ഇതേതാ പൂ?

ഇതിന്റെ പേര് എനിക്കും അറീല്ലാട്ടോ!

ഇതു പൂവാണോ കായാണോ?




Saturday, December 29, 2007

ഹൈദരാബാദ് കാഴ്ചകള്‍

ഗോല്‍കൊണ്ട ഫോര്‍ട്ട്






ചാര്‍മിനാര്‍




മക്കാ മസ്ജിദ്
സലാര്‍ജംഗ് മ്യൂസിയം

ഹുസ്സൈന്‍ സാഗര്‍ തടാകം


Thursday, December 27, 2007

‘ധമ്മന്‍‘ ദാമുവിന്റെ 'ഇരട്ട' ഭാഗ്യം!

ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയം...പിച്ച വച്ച് വായിക്കാന്‍ തുടങ്ങുന്നു.

ഇപ്പോഴും ഓര്‍മയുണ്ട് ആ "പൂമ്പാറ്റ", കറുപ്പില്‍ വെളുത്ത പുള്ളികളുള്ള ഒരു മുയലിന്റെ മുഖചിത്രമുള്ള "പൂമ്പാറ്റ"...
കണ്ടതു ഒരു കൂട്ടുകാരന്റടുത്ത്..അവനതു തന്നില്ല, പക്ഷെ പറഞ്ഞു, അതു ‘ധമ്മന്‍‘ ദാമുവിന്റെ കടയില്‍ കിട്ടൂന്ന്.

"ആരാ ഈ ‘ധമ്മന്‍‘ ദാമു?"

"ആ ഉരുണ്ടു തടിച്ച, എപ്പഴും നീല ഷര്‍ട്ട് ഇട്ടു നടക്കുന്നയാള്."

കട ഞാന്‍ കണ്ടുപിടിച്ചു, ഒന്നു കണ്‍ഫേം ചെയ്യാന്‍ ചോദിച്ചു:

"ഇതു തന്നെയല്ലേ ‘ധമ്മന്‍‘ ദാമുവിന്റെ കട ?"

പിന്നെ ഞാന്‍ കേട്ടതു എനിക്കറിയാത്ത ഒരു ഭാഷയായിരുന്നു..

"*&^%%$$$$###"
(ഇപ്പൊ ആ ഭാഷ എനിക്കറിയാട്ടൊ... നാട്ടുകാരെന്നെ പഠിപ്പിച്ചു)

‘ധമ്മന്‍‘ ദാമുവിനു ദേഷ്യം വന്നെങ്കിലും, കാശു കൊടുത്തപ്പൊ "പൂമ്പാറ്റ" തന്നു.

‘ധമ്മന്‍‘ ദാമുവിന്റെ ഭാഷയെപ്പറ്റി കൂട്ടുകാരോടു പറഞ്ഞപ്പോഴാണു അവര്‍ വേറെ ഒരു കഥ എന്നോടു പറഞ്ഞത്, ദാമു ഹോസ്പിറ്റലില്‍ പോയ കഥ.
ഒരു കാര്യം ആദ്യമേ പറയട്ടെ, ധമ്മന്‍ ദാമുവിന് തന്റെ തടിയെപ്പറ്റി ആരും സംസാരിക്കുന്നത് ഇഷ്ടമേയല്ല. മൂക്കത്താണു ശുണ്ഠി.

ഒരിക്കല്‍, വയറിനെന്തോ അസുഖം വന്നപ്പൊ, ഡോക്ടറെ കണ്ടു, യൂറിന്‍ ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞു, ദാമു രാത്രി തന്നെ കുപ്പിയില്‍ യൂറിന്‍ കലക്റ്റ് ചെയ്തു വച്ചു.

പുലര്‍ച്ചെ, ദാമുവിന്റെ കൂര്‍ക്കം വലി കേട്ട് ചാടിയെഴുന്നേറ്റ ഭാര്യ അതു തട്ടി മറിച്ചു.
ഭര്‍ത്താവിന്റെ മൂക്കത്തെ ശുണ്ഠി തന്റെ മുതുകത്തു വീഴണ്ടാന്നു കരുതി, ഭാര്യ കുപ്പിയില്‍ തന്റെ യൂറിന്‍ നിറച്ചു വച്ചു.

ഇതൊന്നും അറിയാതെ ദാമു യാത്രയായി. ലാബില്‍ എത്തി, യൂറിന്‍ കൊടുത്തു. അല്പ സമയം കഴിഞ്ഞു അറ്റന്ടര്‍ ദാമുവിനെ വിളിച്ചു.

" കുഴപ്പമാണല്ലൊ"

"എന്താ എന്തു പറ്റി?"

"അതു പിന്നെ.... വയറ്റിലുണ്ടല്ലോടോ"

"എന്തോന്നു??"

"വിശേഷമുണ്ടെന്ന്"

"എന്ത്???"

"എടോ തനിക്കു ഗര്‍ഭം ആണെന്നു"

നേരത്തേ പറഞ്ഞ, തന്റെ സ്വന്തം ഭാഷയില്‍ അലറിക്കൊന്ടു ദാമു അറ്റന്ടറെ കുനിച്ചു നിര്‍ത്തി പുറത്തിടിച്ചു. അറ്റന്ടര്‍ കുതറിമാറി.

നക്ഷത്രമെണ്ണി ഓടുന്നതിനിടയില്‍ അറ്റന്ടര്‍ ഉറക്കെ വിളിച്ചു പറഞ്ഞു:

" ദാമൂ, നല്ലോണം സൂക്ഷിച്ചോ ഒന്നല്ലെടാ രണ്ടാ"

Tuesday, December 25, 2007

ദ (ലാസ്റ്റ് ) റേപ്പ് - ഒരു പഴയ കവിത

കവിതേ, നീയെന്‍ ഹൃദയത്തില്‍ ലഹരി നിറയ്ക്കില്ലിനി..
നീയെന്നസ്ഥിയില്‍ അമര്‍ത്തിച്ചുമ്പിച്ചാലുമുണരില്ല ഞാന്‍.

എന്നാലും, കൂട്ടിവയ്ക്കുന്നു ഞാനക്ഷരങ്ങള്‍
കുരിശിലേറ്റി കൊല്ലപ്പെട്ടവന്റെ; കുരിശിലേറി മരണം വരിച്ചവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പല്ലിത്

ഇതെന്നാത്മ സഖിയെന്‍ നെഞ്ചില്‍ തെളിച്ച മെഴുതിരി വെളിച്ചത്തിലെന്‍
വിരലുകളാടും നിഴല്‍ നാടകം...
ചോരയോട്ടം നിന്നു നീലിച്ചു തളര്‍ന്നയെന്‍ വിരലുകളാടും വെറും നിഴല്‍ നാടകം.

കൂട്ടിവയ്ക്കുന്നു ഞാനക്ഷരങ്ങള്‍..
കനലില്‍ കുരുക്കാത്ത, മഴയില്‍ കുതിര്‍ന്നു തളര്‍ന്നുറങ്ങുന്നയക്ഷരങ്ങള്‍.

ആത്മസഖീ.. നീയറിയുന്നുവോയെന്‍ വേദന?
നീയാണാദ്യമെന്‍ മാനസ വാടിയില്‍ പൂവിരിയിച്ച് പൊന്‍ വസന്തം
എന്നിട്ടും നീയറിഞ്ഞില്ലയീ വേദന.. ബലാത്സംഗം ചെയ്യപ്പെടുന്ന മഞ്ഞപ്പൂക്കളുടെ വേദന!

ആത്മസഖീ.. ഞെട്ടറ്റടര്‍ന്നിതാ വീഴുന്നു
എന്‍ നെഞ്ചിലെ കനലില്‍ കുരുക്കാത്ത,
എന്‍ കണ്ണീര്‍ മഴയില്‍ കുതിര്‍ന്നു തളര്‍ന്നുറങ്ങുന്നയക്ഷരങ്ങള്‍.

Sunday, December 23, 2007

കുറുനരി വരുന്നേ

കുറുനരി പുറത്തിറങ്ങി....ചങ്ങലകള്‍ തകര്‍ക്കാതെ... ഇരുളില്‍... ആരും കാണാതെ.


ഞങ്ങള്‍ മൂന്നു പേര്‍.. ഞാന്‍, ഭാര്യ പൊന്‍വെയില്‍, പിന്നെ ഞങ്ങളുടെ മോന്‍ ചന്തൂട്ടന്‍.