ഇന്നിതാ ഈ വേലിക്കെട്ടില്‍ കായ് നിറഞ്ഞ പൊന്‍ മരം
കായയുണ്ട് വേണ്ടുവോളം ; തിന്നുവാനായ് ഇല്ലപോല് .
കൂടൊരുക്കും പക്ഷികള്‍ തന് ചിറകുകള് അരിഞ്ഞുവോ?
പക്ഷികള്‍ തന് ഭാരം താങ്ങാതീ മരം ചായുന്നുവൊ?
പക്ഷികള്‍ക്കു ചിറകു നല്കാന് കായ്കളുണ്ടായിരം ...
ഇന്നത്തേക്കു നല്കുവാനായ് കായയൊന്നുമില്ല പോല്‍ ..
മഴ നനഞ്ഞു വളര്‍ന്നൊരീ പൊന്‍ മരം തളര്‍ന്നു പോയ്
മഴയുമില്ല, കാറ്റുമില്ല, ഇല്ല ചില്ലകളില്‍ ലഹരിയും
ഇന്നലെകള്‍ ഇലകള്‍ വീശി കുളിരണിഞ്ഞ നാളുകള്‍
ഇന്നിലകള് ശിലകളായി അഭിവാദ്യങ്ങല്‍ നല്കീടണം.
ചിതലരിച്ചു പോവും മുന്‍പു ചിറകുകള് വിരിക്കണം
ചിറകുകള് വിരിച്ചു കൊണ്ടു വാനിലാകെ പാറണം
തീ വെയിലില്‍ വാടും മുന്‍പു മഴയില്‍ നീരാടണം
ഇലകള്‍ വീശി കുളിരണിഞ്ഞു ജീവിതം ജീവിക്കണം.
Monday, August 4, 2008
Tuesday, January 1, 2008
Subscribe to:
Posts (Atom)